അണേലയിലെ സ്നേഹതീരം റസിഡൻ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കുറുവങ്ങാട് അണേല പ്രദേശത്ത് പുതുതായി രൂപീകരിച്ച സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. മഞ്ചേരി അഡീഷണൽ ജില്ലാ ജഡ്ജി എം.പി.ജയരാജ് ആണ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തത്.

പേരാമ്പ്ര ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻ കുട്ടി മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡൻ്റ് സി.പി.ആനന്ദൻ അധ്യക്ഷത വഹിച്ചു. ഡോ. അനൂപ് കുമാർ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാംഗം പി.ബി.ബിന്ദു, രംഗിഷ് കടവത്ത്, ഒ.ടി.വിജയൻ, ശ്രീജാ റാണി എന്നിവർ സംസാരിച്ചു.

തുടർന്ന് മധുപാൽ കൊയിലാണ്ടി അവതരിപ്പിച്ച മിമിക്സ് പരിപാടിയും അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.