വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയവരില്‍ കൊയിലാണ്ടി കൊല്ലം സ്വദേശി ഹരീഷ് കുമാറും
കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രി പൊലീസ് മെഡല്‍ നേടിയവരില്‍ കൊയിലാണ്ടി കൊല്ലം സ്വദേശിയും. നടക്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരീഷ് കുമാര്‍ ആണ് മെഡലിന് അര്‍ഹനായത്.
കൊല്ലം ചാത്തോത്ത് ഹരിദാസിന്റെയും സതീദേവിയുടെയും മകനാണ് ഭാര്യ അര്‍ച്ചന തലശ്ശേരിവ്യവസായ വകുപ്പ് ജീവനക്കാരിയാണ്. ദേവമിത്ര, ചിദന്‍ ഹരി എന്നിവര്‍ മക്കളാണ്.