മെഗാ പൂർവ്വവിദ്യാർത്ഥി സംഗമത്തിന് ഒരുങ്ങി കൊല്ലത്തെ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്; കഴിഞ്ഞ 25 വർഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ഒത്തു ചേരൽ അടുത്ത മാസം


കൊയിലാണ്ടി: കൊല്ലത്തെ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഗമം അടുത്തമാസം. കഴിഞ്ഞ 25 വർഷങ്ങളിലായി കോളേജിൽ പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളാണ് കോളേജിൽ ഒത്തുകൂടുക. ആഗസ്റ്റ് 28 ന് ‘ഹോം കമിങ്’ എന്ന പേരിലാണ് പരിപാടി നടക്കുക.

കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഘടന ഔദ്യോഗികമായി നിലവിൽ വന്ന ശേഷമുള്ള ആദ്യ സംഗമമാണ് അടുത്ത മാസം നടക്കുന്നത്. അനൗദ്യോഗികമായ പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾ ഇതിന് മുമ്പ് കോളേജിൽ നടന്നിട്ടുണ്ട്.

‘ഹോം കമിങ്’ വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജിൽ കഴിഞ്ഞ 25 വർഷങ്ങളിൽ പഠിച്ചിറങ്ങിയ മുഴുവൻ പേരും പരിപാടിയ്ക്ക് എത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.