കാര്‍ഷിക പ്രശ്‌നോത്തരിയും അവാര്‍ഡ് വിതരണവും; മൂടാടി പഞ്ചായത്തില്‍ വിപുലമായ കര്‍ഷദിനാഘോഷം


മൂടാടി: വിപുലമായ പരിപാടികളോടെ മൂടാടി പഞ്ചായത്തില്‍ കര്‍ഷക ദിനം ആചരിച്ചു. കൃഷിഭവവനും പഞ്ചായത്തും സംയുക്തമായാണ് കര്‍ഷക ദിനം ആഘോഷിച്ചത്. എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

എല്ലാ വാര്‍ഡുകളിലും പച്ചക്കറി തൈകള്‍ നടീല്‍ ഉത്ഘാടനവും നടന്നു. പഞ്ചായത്ത് തല ഉത്ഘാടനം രണ്ടാം വാര്‍ഡിലെ ആമ്പിച്ചിക്കാട് ജവാന്‍ ഗ്രൂപ്പിന്റ നേത്യത്വത്തില്‍ പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി മൂടാടിയില്‍ നിന്നും ഘോഷയാത്രയും സംഘടിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സ്‌കൂള്‍ കുട്ടികര്‍ഷകന്‍, ഗ്രൂപ്പുകള്‍, സമ്മിശ്ര കൃഷകന്‍, പട്ടികജാതി കര്‍ഷക, നാളികേരം, നെല്ല്, പച്ചക്കറി, മത്സ്യം എന്നി മേഖലകളിലുള്ളവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു. നാട്ടന്‍ പാട്ട് മത്സരവും കാര്‍ഷിക പ്രശ്‌നോത്തരിയും കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്തംഗം എം.പി.ശിവാനന്ദന്‍ ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജിവനന്ദന്‍ മാസ്റ്റര്‍, വാര്‍ഡ് അംഗങ്ങളായ ചൈത്ര വിജയന്‍, സുഹ്‌റ ഖാദര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കെ.മോഹനന്‍, എം.പി.അഖില മെമ്പര്‍മാരായ പപ്പന്‍ മൂടാടി, റഫീഖ് പുത്തലത്ത്, ബാങ്ക് പ്രസിഡന്റ് പി.വി. ഗംഗാധരന്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീലത, കര്‍മസേന പ്രസിഡന്റ് വി.കെ.കമല, പാര്‍ട്ടി നേതാക്കളായ കെ.സത്യന്‍, സന്തോഷ് കുന്നുമ്മല്‍, ആര്‍ നാരായണന്‍ മാസ്റ്റര്‍, കെ.എം.കുഞ്ഞിക്കണാരന്‍, സി.ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.പി.മോഹനന്‍, യു.വി. മാധവന്‍ എന്നിവര്‍ സംസാരിച്ചു.

അവാര്‍ഡിന് അര്‍ഹരായവര്‍,

മികച്ച കാര്‍ഷിക പ്രവര്‍ത്തനം നടത്തിയ കര്‍ഷക ഗ്രൂപ്പ്

ജവാന്‍ ഗ്രൂപ്പ്

2.മികച്ച സമ്മിശ്ര കര്‍ഷകന്‍

ഡോക്ടര്‍ മോഹനന്‍

3. മികച്ച ക്ഷീര കര്‍ഷകന്‍

ഷഫ്ന കമറുദ്ധീന്‍

4. മികച്ച നെല്‍ കര്‍ഷകന്‍*

രാജന്‍ കെ കെ, ചങ്ങരോത്

5. മികച്ച നാളികേര കര്‍ഷകന്‍

ബാബുരാജ് മാവര

6.മികച്ച കര്‍ഷക ( പട്ടിക ജാതി വിഭാഗം )
ദേവി പുത്തന്‍പുരയില്‍

7. മികച്ച പച്ചക്കറി കര്‍ഷകന്‍

ബാബുരാജ് നാരത്തോടി

8.മികച്ച മത്സ്യ കര്‍ഷകന്‍
മുസ്തഫ കുളത്തും പുറം

9. മികച്ച വനിത കര്‍ഷക
ഇന്ദിര പുതിയോട്ടില്‍

10. മികച്ച കുട്ടി കര്‍ഷക
ഫാത്തിമ സുമാന (മുച്ചുകുന്ന് യു.പി സ്‌കൂള്‍)

11. മികച്ച യുവ കര്‍ഷകന്‍
നൗഷാദ് തയ്യില്‍