നാടന്‍പാട്ടും കുട്ടിക്കുരുന്നുകളുടെ കലാപരിപാടിയും; മേപ്പയ്യൂരില്‍ വിരമിച്ച അംഗനവാടിവര്‍ക്കര്‍ക്ക് യാത്രയയപ്പു നല്‍കി


മേപ്പയ്യൂര്‍: നീണ്ട 38 വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം ജോലിയില്‍ നിന്നും വിരമമിക്കുന്ന അംഗനവാടിവര്‍ക്കര്‍ക്ക് യാത്രയയപ്പു നല്‍കി. ചങ്ങരം വെള്ളി കമ്മങ്ങാട്ട് കല്യാണി ടീച്ചര്‍ സ്മാരക അംഗനവാടിയില്‍ നിന്നും വിരമിച്ച സതീദേവരാജനാണ് യാത്രയയപ്പ് നല്‍കിയത്.

യാത്രയയപ്പ് സമ്മേളനം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിഷിദ.കെ, മുന്‍വാര്‍ഡ് മെമ്പര്‍ യൂസഫ് കോറോത്ത്, കെ രാജീവന്‍, എം.കെ രാമചന്ദ്രന്‍, ഇ അശോകന്‍, ഫൈസല്‍ ചാവട്ട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ഡ് മെമ്പര്‍ കെ.എം പ്രസീദ സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ കെ വത്സകുമാര്‍ നന്ദിയും പറഞ്ഞു. അങ്കണവാടി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, ഇപ്റ്റ നാട്ടുതുടി കോഴിക്കോട് അവതരിപ്പിച്ച നാടന്‍ പാട്ട് എന്നിവ അരങ്ങേറി.