ആവേശ പോരാട്ടത്തിനൊടുവില്‍ കപ്പ് സ്വന്തമാക്കി; കൊയിലാണ്ടി ഉപജില്ല കായിക മേളയില്‍ ചേമഞ്ചേരി യു.പി സ്‌കൂള്‍ ചാമ്പ്യന്മാരായി


കൊയിലാണ്ടി: ഉപജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ചേമഞ്ചേരി യു.പി സ്‌കൂള്‍ ചാമ്പ്യന്മാരായി. എല്‍.പി-യു.പി വിഭാഗത്തിലാണ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്.

മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് കായിക മേള സംഘടിപ്പിച്ചത്. അറുപതോളം സ്‌കൂളുകളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളാണ് വിവിധയിനം മത്സരങ്ങളില്‍ പങ്കെടുത്തത്.

എല്‍.പി മിനി, എല്‍.പി കിഡ്ഡീസ് ചാമ്പ്യന്‍ഷിപ്പും എല്‍.പി വിഭാഗം ഓവറോള്‍, എല്‍.പി-യു.പി ഓവറോളും ചേമഞ്ചേരി യു.പി സ്‌കൂള്‍ നേടി. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് അഫ്രീദ് എല്‍.പി മിനിബോയ്‌സ് വ്യക്തിഗത ചാമ്പ്യനായി.