എൽ.എൽ.എം പരീക്ഷയിൽ 11ാം റാങ്ക്; കൊയിലാണ്ടിയിലെ അഭിഭാഷക പി.പി വിനിഷയ്ക്ക് ആദരം


Advertisement

കൊയിലാണ്ടി: സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിൽ നിന്ന് എൽ.എൽ.എം പരീക്ഷയിൽ 11ാം റാങ്ക് നേടിയ കൊയിലാണ്ടി ബാറിലെ അഭിഭാഷക പി.പി വിനിഷയെ കൊയിലാണ്ടി ബാർ അസോസിയേഷൻ അഭിഭാഷക പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

Advertisement

അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ. മനോഹർ ലാൽ മൊമെന്റോ നൽകി. അഭിഭാഷകരായ വി.സത്യൻ, ജി.പ്രവീൺ, നിലോവിന എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി യൂണിറ്റ്‌ പ്രസിഡൻ്റ് അഡ്വ.ടി.ഹരിഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി അഡ്വ. രാജീവൻ, അഡ്വ. വിനിഷ എന്നിവര്‍ സംസാരിച്ചു.

Description: Advocate PP Vinisha secured 11th rank in LLM examination

Advertisement
Advertisement