പൊതുവിദ്യാഭ്യാസ മുന്നേറ്റം കേരളത്തില്‍; പരിപാടി സംഘടിപ്പിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റി


Advertisement

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ മുന്നേറ്റം കേരളത്തില്‍ എന്ന വിഷയത്തില്‍ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.ടി.എ സബ്ജില്ല സമ്മേളനത്തിന്റെ മുന്നോടിയായാണ് ഇത് സംഘടിപ്പിച്ചത്.

Advertisement

കെ.എസ്.ടി.എ ജില്ല സെക്രട്ടറി ആര്‍.എം.രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗണേശന്‍ കക്കഞ്ചേരി അധ്യക്ഷനായി. ജില്ലാ എക്‌സി സഖാക്കളായ എം.ജയകൃഷ്ണന്‍, ഡി.കെ.ബിജു സ്വാഗത സംഘം ചെയര്‍മാന്‍ നൗഫല്‍ എന്നിവര്‍ സംസാരിച്ചു. സബ്ജില്ല സെക്രട്ടറി സി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ വി.അരവിന്ദന്‍ നന്ദിയും പറഞ്ഞു.

Advertisement
Advertisement