പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കി കേന്ദ്ര സർക്കാർ; കൊയിലാണ്ടിയിൽ എസ്.എഫ്.ഐയുടെ പോസ്റ്റ് ഓഫീസ് മാർച്ച്


കൊയിലാണ്ടി: പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയാണ് മാർച്ച്‌ നടത്തിയത്. ഡി.വെെ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബിഷ് ഉത്ഘാടനം ചെയ്തു.

രാജ്യത്തെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയിരുന്ന സ്കോളർഷിപ്പ് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ പുതിയമാനദണ്ഡപ്രകാരമാണ് നിർത്തലാക്കിയത്. എസ് എഫ് ഐ ഏരിയ പ്രസിഡന്റ്‌ നവ്തേജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഫർഹാൻ സ്വാഗതം ആശംസിച്ചു.ഏരിയ സെക്രട്ടറിയേറ്റ് അംഗം ദേവനന്ദ നന്ദി പറഞ്ഞു.

Summary: SFI’s post office march in Koyilandy