ചെങ്ങോട്ടുകാവിൽ നിർത്തിയിട്ടിരുന്ന വാഹനം കാണാതായതായി പരാതി


കൊയിലാണ്ടി: മേലൂർ സ്വദേശിയുടെ ആക്ടിവ സ്കൂട്ടർ ചെങ്ങോട്ടുകാവിൽ നിന്ന് കാണാതായതായി പരാതി. മേലൂർ നന്ദനം ഹൗസിൽ രാജൻ എം.കെ യുടെ ഉടമസ്ഥതയിലുള്ള KL-56-c-3554 നമ്പറിലുള്ള കറുത്ത നിറത്തിലുള്ള ആക്ടിവ സ്കൂട്ടറാണ് കാണാതായത്.

ബുധനാഴ്ച രാവിലെ ചെങ്ങോട്ടുകാവ് സാരംഗ് സ്റ്റുഡിയോയുടെ പരിസരത്ത് സ്കൂട്ടർ നിര്‍ത്തിയിട്ട് ജോലിക്ക് പോയതായിരുന്നു. എന്നാൽ വൈകീട്ട് തിരികെയെത്തിയപ്പോഴാണ് ബൈക്ക് കാണാതായതായി മനസിലായത്. സ്ഥിരമായിആക്ടിവ ബൈക്ക് നിർത്തിയിടുന്ന സ്ഥലമായിരുന്നു അതെന്നും, ഇരുപതോളം ബൈക്കുകൾ അവിടെ ഉണ്ടായിരുന്നതായും ഉടമ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ 7034405696 എന്ന നമ്പറിലോ അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.