കൊയിലാണ്ടിയില്‍ പുതിയ ബസ് സ്റ്റാന്റില്‍ സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; ഗുരുതര പരിക്ക്


കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റില്‍ ബസിനടിയില്‍ കുടുങ്ങി മധ്യവയസ്‌ക്കക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം.

സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് സ്റ്റാന്റിന് മുന്‍വശത്തുള്ള ഫുട്പാത്തില്‍ നിന്നും ഇറങ്ങവേ കോഴിക്കോടേക്ക് പോകുകയായിരുന്ന ഫാത്തിമ ബസിനടിയില്‍പെടുകയായിരുന്നു.

സ്ത്രീയെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ നിന്നും സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.