മധുരവും സ്നേഹവും ഉരുളകളാക്കി അവർ ആനകളെ ഊട്ടി; ആനപ്രേമികൾ ആഘോഷമാക്കി പിഷാരികാവിലെ ആനയൂട്ട് (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആനപ്രേമികൾക്ക് ഇന്ന് ആഘോഷ നാളായിരുന്നു. സ്നേഹവും വാത്സല്യവും ഉരുളകളാക്കി അവർ ആനകളെ ഊട്ടി. പിഷാരികാവ് ക്ഷേത്രത്തിൽ ഉത്സവ സമയത്തല്ലാതെ ഇതാദ്യമായി ആനയൂട്ട് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഉത്സവ സമയത്ത് നിരവധി ആനകളെ അണിനിരത്തി ആനയൂട്ട് സംഘടിപ്പിച്ചിരുന്നു.

കൊയിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്ന് എത്തിയ നാല് ആനകളാണ് ഇന്ന് ആനയൂട്ടിനായി അണി നിരന്നത്. പ്രഭാത പൂജയ്ക്കു ശേഷമാണ് ആനയൂട്ട് നടന്നത്. ആന പ്രേമികളുടെ കൂട്ടായ്മയായ ശ്രീ വിനായക സമതി പിഷാരികാവിന്റെ നേതൃത്വത്തിലാണ് ആനകൾക്ക് വിരുന്നൊരുക്കിയത്.

നിരവധി ആനപ്രേമികളും ഭക്തജനങ്ങളും മധുര ചോറ് ആനയ്ക്ക് നൽകി. ട്രസ്റ്റി ബോർഡ് ചെയർമാൻ ബാലൻ നായർ, മെമ്പർമാരായ ഇളയിടത്ത് വേണുഗോപാൽ, അപ്പുക്കുട്ടി നായർ, എക്സിക്യൂട്ടീവ് ഓഫീസർ കെ.ജഗദീഷ് പ്രസാദ്, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

വീഡിയോ കാണാം: