Tag: Pisharikavu Temple

Total 8 Posts

”കോമരങ്ങളൊന്നും ഉത്സവദിവസം പെട്ടെന്ന് ഉറഞ്ഞ് തുള്ളുന്നവരല്ല” പിഷാരികാവിലെ കോമരങ്ങളെക്കുറിച്ച് രഞ്ജിത്ത് ടി.പി അരിക്കുളം എഴുതുന്നു

രഞ്ജിത്ത് ടി.പി.അരിക്കുളം ജീവന്‍തന്നെ ഭീഷണിയാവുംവിധം സ്വയംമുറിവേല്‍പ്പിച്ച് അതില്‍ നിന്നിറ്റുവീഴുന്ന രക്തച്ചുവപ്പാല്‍ ഭീകരതപൂണ്ട് കൊല്ലം പിഷാരികാവിലെത്തുന്ന കോമരങ്ങള്‍ പലതവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഏതൊരു മഹാക്ഷേത്രത്തിലും ഒരു ചടങ്ങ് എപ്പോഴും വൈവിധ്യമായതോ, ദൈവികമായതോ, അപസര്‍പ്പക കഥകള്‍ പോലെ വിചിത്രമായതോ ആയിരിക്കാറുണ്ട്. പിഷാരികാവിലെ കോമരങ്ങളെ കണ്ണടച്ച് നിഷേധിക്കാനോ വിമര്‍ശിക്കാനോ കഴിയാതെ പോവുന്നതും അതുകൊണ്ട് തന്നെയാണ്. പിഷാരികാവിലെ കോമരങ്ങള്‍ ഇന്നോ ഇന്നലെയോ

ഉത്സവമിങ്ങെത്താറായി, ആഘോഷങ്ങൾ പൊടിപൊടിക്കും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിനായുള്ള ജനകീയ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന്റെ  ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ജനകീയ ഉത്സവ കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ബോർഡ്‌ ചെയർമാൻ വാഴയിൽ ബാലൻ നായരാണ് കമ്മിറ്റി ചെയർമാൻ. ഇ.എസ്.രാജൻ (വൈസ് ചെയർമാൻ), അഡ്വ. ടി.കെ.രാധാകൃഷ്ണൻ (ജനറൽ കൺവീനർ), എ.കെ.ശ്രീജിത്ത്, എ.പി.സുധീഷ്, മധു മീത്തൽ (കൺവീനർമാർ), ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ്

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, മാറ്റ് കൂട്ടാന്‍ മൂന്ന് കൊമ്പന്മാര്‍; നവരാത്രി മഹോത്സവം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി കൊല്ലം പിഷാരികാവ് ക്ഷേത്രം

കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. ഭക്തിയുടെ നൈര്‍മല്യം തുളുമ്പുന്ന ഒമ്പത് ദിനരാത്രങ്ങള്‍ വിവിധ ആഘോഷ പരിപാടികളോടെയാണ് ക്ഷേത്രങ്ങള്‍ കൊണ്ടാടുക. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലും വിപുലമായ പരിപാടികളാണ് നവരാത്രിയോട് അനുബന്ധിച്ച് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നവരാത്രി മഹോത്സവം ഒക്ടോബര്‍ നാല് വരെ നീണ്ട് നില്‍ക്കും. തുടര്‍ന്ന് അഞ്ചിന് വിജയദശമിയും ആഘോഷിക്കും. നവരാത്രി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനായി

മധുരവും സ്നേഹവും ഉരുളകളാക്കി അവർ ആനകളെ ഊട്ടി; ആനപ്രേമികൾ ആഘോഷമാക്കി പിഷാരികാവിലെ ആനയൂട്ട് (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആനപ്രേമികൾക്ക് ഇന്ന് ആഘോഷ നാളായിരുന്നു. സ്നേഹവും വാത്സല്യവും ഉരുളകളാക്കി അവർ ആനകളെ ഊട്ടി. പിഷാരികാവ് ക്ഷേത്രത്തിൽ ഉത്സവ സമയത്തല്ലാതെ ഇതാദ്യമായി ആനയൂട്ട് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഉത്സവ സമയത്ത് നിരവധി ആനകളെ അണിനിരത്തി ആനയൂട്ട് സംഘടിപ്പിച്ചിരുന്നു. കൊയിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്ന് എത്തിയ നാല് ആനകളാണ് ഇന്ന് ആനയൂട്ടിനായി അണി നിരന്നത്. പ്രഭാത പൂജയ്ക്കു

നാറുന്നു!!! പിഷാരികാവ് ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനരികിലെ ആനക്കുളം മാലിന്യങ്ങള്‍ നിറഞ്ഞ നിലയില്‍; കുളം ഉപയോഗപ്രദമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഭക്തരും നാട്ടുകാരും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനക്കുളം ചളിയും പായലും മാലിന്യങ്ങളും നിറഞ്ഞ് നാശത്തിന്റെ വക്കില്‍. ഏതാണ്ട് 30×40 മീറ്റര്‍ വിസ്തൃതിയുളള ചതുരാകൃതിയിലുള്ള ജലാശമാണിത്. ആ പ്രദേശത്തിന്റെ പേരിന് തന്നെ കാരണമായതാണ് ഈ കുളം. എന്നാല്‍ ഇന്ന് മാലിന്യങ്ങളും പായലും അടിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് ഈ ജലാശയം. മഴക്കാലത്ത് കുളത്തില്‍ വെള്ളം നിറയുന്നതോടെ സമീപത്തെ

പിഷാരികാവില്‍ കാണിക്കപ്പണം മോഷ്ടിച്ചെന്ന പരാതിയില്‍ ജീവനക്കാരിയ്‌ക്കെതിരെ പൊലീസ് കേസ്; കേസെടുത്തത് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്റെ പരാതിയില്‍

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം തുറന്നെണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചെന്ന പരാതിയില്‍ ജീവനക്കാരിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മോഷണക്കുറ്റത്തിന് ഐ.പി.സി 381ാം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ട്രസ്റ്റി ബോര്‍ഡിന്റെ തീരുമാന പ്രകാരം ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍നായര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. 2021

കൊല്ലം ചിറയുടെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടി വേണമെന്നും പിഷാരികാവ് ക്ഷേത്രസമിതി ജനറല്‍ ബോര്‍ഡി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിന്റെ അധീനതയിലുള്ള കൊല്ലം ചിറയുടെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കുവാനും, ഗസ്റ്റ് ഹൗസ് കം ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് തുറന്നു കൊടുക്കുവാനും നടപടി വേണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി ജനറല്‍ ബോര്‍ഡിയോഗം ആവശ്യപ്പെട്ടു. സഹസ്രസരോവരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ സഹായത്തോടെ 326 ലക്ഷം രൂപ ചെലവില്‍ ചിറ നവീകരണത്തിന്റെ ഒന്നാം ഘട്ട

അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് ചോർത്തി നൽകി; പിഷാരികാവ് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർക്കെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ (വീഡിയോ കാണാം)

EXCLUSIVE NEWS കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഷാജിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍നായര്‍. ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് ട്രസ്റ്റി ബോര്‍ഡിന് മുമ്പാകെ വെയ്ക്കുന്നതിന് മുമ്പ് കുറ്റാരോപിതയായ ജീവനക്കാരിയ്ക്ക് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചോര്‍ത്തി നല്‍കിയെന്നാണ് അദ്ദേഹം കൊയിലാണ്ടി ന്യൂസ്