യൂട്യൂബ് വ്‌ളോഗറായ കണ്ണൂര്‍ സ്വദേശിനി കൊച്ചിയില്‍ തൂങ്ങിമരിച്ച നിലയില്‍


കൊച്ചി: കണ്ണൂര്‍ സ്വദേശിയായ യൂട്യൂബ് വ്‌ളോഗര്‍ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍. മോഡല്‍ കൂടിയായ നേഹ (27)നെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടത്. സംഭവദിവസം യുവതിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും എടുക്കാതായതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറുകയായിരുന്നു.

തുടര്‍ന്നാണ് നേഹയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.
യുവതിയുടെ മരണത്തില്‍ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതി ആറുമാസം മുമ്പാണ് എറണാകുളത്ത് താമസമാക്കിയത്.