ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു


പയ്യോളി: ഡി.വൈ.എഫ്.ഐ. പയ്യോളി ബ്ലോക്ക് സമ്മേളനത്തിന്റെ ലോഗോ ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാനകമ്മറ്റി അംഗവുമായ അഡ്വ. എല്‍.ജി ലിജീഷ് പ്രകാശനം ചെയ്ത. ബ്ലോക്ക് സെക്രട്ടറി എ.കെ.ഷൈജു, പ്രസിഡന്റ് പി.അനൂപ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സി.ടി.അജയ്ഘോഷ്, എ.കെ.വൈശാഖ്, പി.വി സാന്ദ്ര, പ്രശോഭ് ചത്തോത്ത്, അഖില്‍ കാപ്പിരിക്കാട്, മുചുകുന്ന് മേഖലാ സെക്രട്ടറി അരുണ്‍നാഥ് എന്നിവര്‍ പങ്കെടുത്തു.

സമ്മേളനം മാര്‍ച്ച് 20ന് കോട്ടക്കല്‍ പി.ബിജു നഗറില്‍ വെച്ച് നടക്കും. സംസ്ഥാന ജോ.സെക്രട്ടറി പി.ബി.അനൂപ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍.ടി.അബ്ദുറഹ്‌മാന്‍ ചെയര്‍മാനും വി.ടി.അതുല്‍ കണ്‍വീനറും എം.ടി.ഗോപാലന്‍ ട്രഷററുമായ സ്വാഗതസംഘമാണ് സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.