വാദ്യഘോഷങ്ങളും മുത്തുകുടകളും കലാരൂപങ്ങളും അണിനിരന്നു; ചുവട് 2023ന്റെ ഭാഗമായി മൂടാടിയില്‍ കുടുംബശ്രീ അംഗങ്ങളുടെ ഘോഷയാത്ര


മൂടാടി: ഗ്രാമപഞ്ചായത്ത് ചുവട് 2023 ന്റെ ഭാഗമായ ഘോഷയാത്രയും സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. മൂടാടിയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ 18 വാര്‍ഡുകളിലെ എ.ഡി.എസ് നേതൃത്വത്തില്‍ നൂറുകണക്കിന് കുടുബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.

വാദ്യഘോഷങ്ങളും മുത്തു കുടകളും കലാരൂപങ്ങളും അടങ്ങിയ ഘോഷയാത്ര കാണികള്‍ക്ക് പുതിയ അനുഭവമായി. പരിപാടിക്ക് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി അഖില, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത, വൈസ് ചെയര്‍ പേഴ്‌സണ്‍ കമല വി.കെ, മെമ്പര്‍ സെക്രട്ടറി ഗിരിഷ് കുമാര്‍ വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുടുംബശ്രീ 25ാം വിര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 26നാണ് ചുവട് 2023 അയല്‍ക്കൂട്ട സംഗമം നടക്കുന്നത്.