കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മാലി ദ്വീപിൽ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ മധ്യവയസ്കൻ ഹൃദയാഘാതം മൂലം മാലി ദ്വീപിൽ അന്തരിച്ചു. ചേരിക്കുന്നുമ്മൽ സജീഷ് കുമാർ ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസായിരുന്നു.

പരേതനായ ചേരിക്കുന്നുമ്മൽ കുഞ്ഞിക്കേളന്റെയും പ്രേമയുടെയും മകനാണ്.

ഭാര്യ: രേഷ്മ (മാലി ദ്വീപിൽ അദ്ധ്യാപിക).

മക്കൾ: നിരഞ്ജൻ, നിഷാൻ

സഹോദരങ്ങൾ: മനോജ്‌ കുമാർ, മഹേഷ്‌ കുമാർ

കോഴിക്കോട് കാരപ്പറമ്പിൽ സ്ഥിരതാമസമാക്കിയതാണ് സജീഷ്. ജോലിയാവശ്യാർത്ഥം ഇപ്പോൾ കുടംബത്തോടൊപ്പം മാലി ദിപീപിലായിരുന്നു.

മൃതദേഹം നാളെ കാരപ്പറമ്പ്  ജനതാ റോഡിലുള്ള ചേരിക്കുന്നുമ്മൽ വീട്ടിലെത്തിക്കും. തുടർന്ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്ക്കരിക്കും.