കൊയിലാണ്ടിയിൽ വിവിധ പരീക്ഷാ വിജയികൾക്ക് അനുമോദനവുമായി മുസ്ലീം എജ്യുക്കേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ


കൊയിലാണ്ടി: എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്രസപൊതുപരീക്ഷ വിജയികളുമായ മുസ്ലിം എജ്യുക്കേഷനൽ ആൻറ് വെൽഫെയർ അസോസ്യേഷൻ [മേവ] അംഗങ്ങളുടെ മക്കൾക്ക് മെമെൻറോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കൊയിലാണ്ടി മേവ ഓഫീസിൽ നടന്ന ചടങ്ങ് വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് വി.സി.പി. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. എ.അസീസ്മാസ്‌റ്റർ മുഖ്യപ്രഭാഷണം നടത്തി.
കെ.ടി. ഹാഷിം മാസ്റ്റർ, ടി.കെ.യൂനസ്, എൻ.എൻ. സലീം, പി.പി.യൂസുഫ്, അലികൊയിലാണ്ടി, ടി.പി.മുഹമ്മദലി, ആസിഫ് കലാം, ജാരിയ അനസ്, യു. പി.പി. നിസാർ, എച്ച്.എം. ഹാഷിം, മുഹമ്മദ് അമീൻ അമേത്ത്, ടി.എ. കരീം, അമീൻ, വി.വി.അബ്ദുൽ റഷീദ്, പി.പി.കാസിം തുടങ്ങിയവർ സംസാരിച്ചു.