വയനാട്ടില്‍ സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം; കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ കുറ്റ്യാടി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു


Advertisement

കുറ്റ്യാടി: സ്കൂട്ടറിൽ ലോറിയിടിച്ച് കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു. ഊരത്ത് അണ്ടിപ്പറമ്പിൽ നിഷാദ് (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ കല്പറ്റ പുളിയാർമലയിൽ ഉണ്ടായ അപകടത്തെതുടര്‍ന്നാണ് മരണം.

Advertisement

കോഴിക്കോട്ട് ജോലി ചെയ്തുവരികയായിരുന്നു നിഷാദ് മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ എതിരേ വന്ന ലോറിയിടിച്ചാണ് അപകടത്തില്‍പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Advertisement

കല്‍പറ്റ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഊരാൾ മണ്ണിൽ നൗഷാദിൻ്റെയും വയനാട് തലപ്പുഴ ബുഷ്റയുടെയും മകനാണ്. ഷെറിൻ ശിഹാന, ഷഹ്സിന എന്നിവര്‍ സഹോദരങ്ങളാണ്.

Advertisement