എഞ്ചിന്‍ തകരാറുമൂലം ഉള്‍ക്കടലില്‍പ്പെട്ട് കൊയിലാണ്ടിയില്‍ നിന്നുളള മത്സ്യബന്ധന ബോട്ടും ആറ് മത്സ്യത്തൊഴിലാളികളും; സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്


Advertisement

കൊയിലാണ്ടി: എഞ്ചിന്‍ തകരാറുമൂലം കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരമായെത്തി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. ഉള്‍ക്കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും ബോട്ടും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.

Advertisement

ബുധനാഴ്ച അര്‍ദ്ധരാത്രി കൊയിലാണ്ടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ IND KL 07 MM 6085 വിനായക എന്ന ബോട്ടും അതിലെ ആറ് മത്സ്യത്തൊഴിലാളികളുമാണ് കടലില്‍ അകപ്പെട്ടത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.സുനീറിന് കിട്ടിയെ നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടിയിലെ ഫിഷറീസ് മറൈന്‍ എന്‍ഫോസ്മെന്റ് ബോട്ടില്‍ രക്ഷപ്രവര്‍ത്തനത്തിന് പുറപ്പെട്ടു. വൈകുന്നേരത്തോടെ തൊഴിലാളികളെ കൊയിലാണ്ടി ഹാര്‍ബറില്‍ സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.

Advertisement

മറൈന്‍ എന്‍ഫോസ്മെന്റ് സി.പി.ഒ കെ.കെ.ഷാജി, റെസ്‌ക്യു ഗര്‍ഡുമാരായ മിഥുന്‍, ഹമിലേഷ്, അമര്‍നാഥ്, സ്രാങ്ക്. ജിനോദ് കുമാര്‍ എന്നിവരാണ് രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

Advertisement

Summary: A fishing boat from Koyilandy and six fishermen were stranded in the bay due to engine failure