മക്കളും മരുമക്കളുമൊക്കെയായി ഒത്തുകൂടിയത് 1000ത്തോളം പേര്‍; തലമുറകളുടെ സംഗമവേദിയായി വട്ടോളി ബസാറിലെ മൂഴിയോട്ട് തറവാട്ടിലെ കുടുംബസംഗമം


വട്ടോളി ബസാര്‍: വട്ടോളി ബസാര്‍ ശിവപുരം പ്രദേശത്ത് അതിപുരാതന കുടുംബമായ മൂഴിയോട്ട് തറവാട്ടിലെ പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ചപ്പോള്‍ ‘മുഴിയോട്ടാരവം’ തലമുറകളുടെ സംഗമ വേദിയായി. പൗരാണിക കുടുംബത്തിലെ കാരണവര്‍ മൂഴിയോട്ട് മൊയ്തീന്‍ -കുഞ്ഞാത്തു ദമ്പതികളുടെ പരമ്പരയിലുള്ള വരാണ് മൂഴിയോട്ട് ഫാമിലി അസോസിയേഷന്‍ അംഗങ്ങള്‍.

ഈന്താട്ട്, ഭഗവതി ചാലില്‍, പുതിയ പുരയില്‍, പടിഞ്ഞാറക്കണ്ടി, തെക്കേ വളപ്പില്‍, പൂവക്കോത്ത്, പുതിയേടത്ത്, മൂഴിയോട്ട് എന്നിവിടങ്ങളിലായി താമസിച്ചിരുന്നവരുടെ സന്താന പരമ്പരകളിലെ ആയിരത്തോളം പേരാണ് ഒരു ദിനം പൂര്‍ണമായി കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഒത്തുകൂടിയത്.

രാവിലെ മുതല്‍ വിവിധ സെഷനുകളായി നടന്ന പരിപാടി എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ, എന്‍.എ.ഹാജി ഒറവില്‍, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, റുക്കിയ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുടുംബത്തിലെ മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു. കുടുംബസമിതി ചെയര്‍മാന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുടുംബ ചരിത്രം അബൂബക്കര്‍ സിദ്ദീഖ് പുല്ലങ്ങോട്ട് അവതരിപ്പിച്ചു.

കുടുംബാംഗങ്ങളുടെ വീടുകളില്‍ ലഭ്യമായ ശേഷിപ്പുകളും പുരാവസ്തുക്കളും ഉള്‍പ്പെടുത്തിയ പൈതൃക പ്രദര്‍ശനത്തിന് കിഴക്കേ വീട്ടില്‍ അബ്ദുസമദ്, കിഴക്കെ മൂഴിയോട്ട് ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
കലാ, സാംസ്‌കാരിക ചടങ്ങില്‍ പ്രശസ്തഗായിക രഹനയുടെ നേതൃത്വത്തില്‍ ഗാന വിരുന്ന് അരങ്ങേറി.

പരിപാടികള്‍ക്ക് മുഹമ്മദലി കാരാട്ടുമ്മല്‍, റഫീഖ് പുതിയ പുരയില്‍, ഷാജഹാന്‍ പുതിയേടത്ത്, ഫൈസല്‍ ഈന്താട്ട്, ഫെബിന്‍ ഷറഫ്‌റാസ്, സാജിദ് പുതിയപുരയില്‍, മുനീര്‍ കാരാട്ടുമ്മല്‍, മജീദ് പി.പി, മുസ്തഫ കാരാട്ടുമ്മല്‍, സിദീഖ് പി.കെ, സലീല റിയാസ്, ഫാസില കാരാട്ടുമ്മല്‍, ജലാലുദ്ദീന്‍, ഉമ്മു സല്‍മ, അര്‍ഷദ് ടി.വി, യാഖൂബ്.പി, സനൂദ്.ടി.വി, ഷംജിത്ത് വട്ടോളി, അഫ്‌സല്‍ ബി.സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഷ്‌റഫ് പുതിയേടത്ത് സ്വാഗതവും ഡോ. റിയാസ് അഹമ്മദ് നന്ദിയും പറഞ്ഞു.