പത്തുലക്ഷം രൂപ ചെലവിട്ട് ഇരിപ്പിടവും മറ്റ് സൗകര്യങ്ങളുമൊരുക്കി; കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാള്‍ തുറന്നു


കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ മുന്‍കൈയെടുത്ത് നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാള്‍ തുറന്നു. പത്തുലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച ഹാള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നേരത്തെയുണ്ടായിരുന്ന കെട്ടിടത്തില്‍ ഫര്‍ണിഷിങ് സൗകര്യങ്ങള്‍ ചെയ്ത് കോണ്‍ഫറന്‍സ് ഹാളാക്കി മാറ്റുകയാണ് ചെയ്തത്.

വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷയായിരുന്നു. പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. അജിത്ത്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പ്രജില, കൗണ്‍സിലര്‍മാരായ എ.ലളിത, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, നഗരസഭ സെക്രട്ടറി ഇന്ദു എസ്. ശങ്കരി കെ.എ.എസ്, കെ.ശിവപ്രസാദ് (അസിസ്റ്റന്റ് എഞ്ചിനീയര്‍), വി.സുചീന്ദ്രന്‍ (പി.ടി.എ പ്രസിഡണ്ട്), എന്‍.കെ ഹരീഷ് (എസ്.എം.സി ചെയര്‍മാന്‍), ഹെഡ് മാസ്റ്റര്‍ കെ.സുധാകരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ എന്‍.വി.പ്രദീപ് കുമാര്‍, ഏ.കെ.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.