നിപ: കൊയിലാണ്ടിയിൽ എം.സ്വരാജ് പങ്കെടുക്കേണ്ടിയിരുന്ന സി.പി.എമ്മിന്റെ ബഹുജന ധർണ്ണയും വീട്ടുമുറ്റ പ്രതിഷേധവും മാറ്റിവെച്ചു


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടത്താനിരുന്ന ബഹുജന ധർണ്ണയും വീട്ടുമുറ്റ പ്രതിഷേധവും മറ്റു പരിപാടികളും മാറ്റിവെച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരു​ദ്ധ നയങ്ങൾക്കെതിരെ നടത്താനിരുന്ന സെപ്തംബർ 14 ലെ വീട്ടുമുറ്റ പ്രതിഷേധവും 16-ന് തീരുമാനിച്ചിരുന്ന ബഹുജന ധർണ്ണയുമാണ് മാറ്റിവെച്ചത്.

മോദി സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും ജനവിരുദ്ധ നടപടികൾക്കുമെതിരെയാണ് ബഹുജന ധർണ്ണ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കൊയിലാണ്ടി പഴയബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജ് ആയിരുന്നു ഉദ്ഘാടകൻ. സപ്തംബർ 23-ാം തിയ്യതിക്ക് ശേഷം മറ്റൊരു ദിവസം പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎമ്മിന്റെ കൊയിലാണ്ടി നിയോജക മണ്ഡലം സെക്രട്ടറി കെ ദാസൻ അറിയിച്ചു.

Summary: cpm bahujana dharnna postponed in Koyilandy