Tag: Nipha

Total 11 Posts

കണ്ടയിൻമെന്റ് സോണുകളിലെ പൊതുപാര്‍ക്കുകളിലും ബീച്ചുകളിലും പ്രവേശനമില്ല, കള്ള് ചെത്തുന്നതിനും വില്‍ക്കുന്നതിനും വിലക്ക്; കോഴിക്കോട്ട് ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങൾ

കോഴിക്കോട്: നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പൊതുവിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം കള്ള് ചെത്തുന്നതിനും വില്‍ക്കുന്നതിനും അനുമതിയില്ല. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം

ഒരേ സമയം 96 സാമ്പിളുകള്‍ വരെ പരിശോധിക്കാം, മൂന്ന് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും; നിപ പരിശോധനയ്ക്കായി മൊബൈല്‍ ലാബ്

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിര്‍ണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ബി.എസ്.എല്‍. ലെവല്‍ 2 ലാബാണ് സജ്ജമാക്കിയിരിക്കുന്നത്. കൂാടതെ നിപയ്ക്കായുള്ള മോണോക്‌ലോൺ ആന്റിബോഡി എത്തിയതായുപം മന്ത്രി പറഞ്ഞു. കൂടുതല്‍ നിപ പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; രോ​ഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്

കോഴിക്കോട്: ജില്ലയിൽ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് നേരത്ത ഉണ്ടായിരിക്കുന്നത്. മരിച്ച രണ്ട് പേർക്കും, ചികിത്സയിലുള്ള രണ്ട് പേർക്കുമാണ്

നിപ: കോഴിക്കോട്ട് ആള്‍ക്കൂട്ട നിയന്ത്രണം; 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

കോഴിക്കോട്: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണമേർപ്പെടുത്തിയതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സെപ്തംബർ 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഇന്നലെയാണ് നിപ വെെറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെയിലേക്ക് അയച്ച 5 സാമ്പിളുകളിൽ

നിപ: കൊയിലാണ്ടിയിൽ എം.സ്വരാജ് പങ്കെടുക്കേണ്ടിയിരുന്ന സി.പി.എമ്മിന്റെ ബഹുജന ധർണ്ണയും വീട്ടുമുറ്റ പ്രതിഷേധവും മാറ്റിവെച്ചു

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടത്താനിരുന്ന ബഹുജന ധർണ്ണയും വീട്ടുമുറ്റ പ്രതിഷേധവും മറ്റു പരിപാടികളും മാറ്റിവെച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരു​ദ്ധ നയങ്ങൾക്കെതിരെ നടത്താനിരുന്ന സെപ്തംബർ 14 ലെ വീട്ടുമുറ്റ പ്രതിഷേധവും 16-ന് തീരുമാനിച്ചിരുന്ന ബഹുജന ധർണ്ണയുമാണ് മാറ്റിവെച്ചത്. മോദി സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും ജനവിരുദ്ധ നടപടികൾക്കുമെതിരെയാണ്

മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ, സ്രവം പരിശോധനയ്ക്ക് അയച്ചു; മലപ്പുറത്തും നിപ ജാഗ്രത നിർദേശം

മലപ്പുറം: മലപ്പുറം ജില്ലയിലും നിപാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാൾ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണ് നടപടി. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചു. Also Read- നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്‌ ഇതുവരെ നിപ സ്ഥിരീകരിച്ചവരുമായി ഇയാൾക്ക് സമ്പർക്കമില്ല. എന്നാൽ രോഗലക്ഷണമുള്ള

‘നിപ’യിൽ ആശ്വാസം; ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വി ആർ ഡി എൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാംപിളുകൾ പുണെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ

നിപ: കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ കണ്ടയിൻമെന്റ് സോൺ, കർശന നിയന്ത്രണം

കോഴിക്കോട്: ജില്ലയിൽ മരുതോങ്കര ഗ്രാമപഞ്ചായത്തിലും തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി. കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ ആയഞ്ചേരി ഗ്രാമപഞ്ചായത്ത്- 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്ത്- 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്- 1,2,20 വാർഡുകൾ, കുറ്റ്യാടി

നിപ: സമ്പർക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും, അയൽ ജില്ലകളിലും ജാഗ്രതാ നിർദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് സമീപ ജില്ലകളിലുള്ള ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മാസ്‌ക് ധരിക്കണമെന്നും ആകുലപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിൽ രോഗം സ്ഥിരീകരിച്ചവർ എത്തിയ തീയതി, സമയം എന്നിവയെല്ലാം സി.സി.ടി.വി. കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള

ഭയം വേണ്ട, പ്രതിരോധം പ്രധാനം; നിപ പകരുന്നത് എങ്ങനെയെന്നും പ്രതിരോധ മാർ​ഗങ്ങൾ എന്തെല്ലാമെന്നും നോക്കാം വിശദമായി

കോഴിക്കോട്: ജില്ലയിൽ നിപ വെെറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച രണ്ട് പേർക്കും, ചികിത്സയിലുള്ള രണ്ട് പേരും ഉൾപ്പെടെ നാല് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമർഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വവ്വാലുകളിൽ നിന്നും നേരിട്ടോ