ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ കോഴ്സുകൾ സൗജന്യമായി പഠിച്ച് തൊഴിൽ നേടാം, വിശദാംശങ്ങൾ


കോഴിക്കോട്: ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ കോഴ്സുകളിൽ പട്ടികവർഗ്ഗ യുവതീയുവാക്കൾക്ക് സൗജന്യപരിശീലനവും തൊഴിലും നൽകുന്നു.  പട്ടികവർഗ്ഗവികസന വകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന കോഴ്സിൽ പരിശീലത്തിൻ്റെ എല്ലാ ചെലവും വകുപ്പ് വഹിക്കും. പ്രതിമാസസ്റ്റൈപ്പന്റും നല്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈൻ എന്ന സ്ഥാപനത്തിൻ്റെ പാലക്കാട് ക്യാമ്പസിലാണു പരിശീലനം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ലഭ്യമാക്കും. അഭിരുചി നിർണയ പരിക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട, പ്ലസ് ടു പാസായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18 വയസ്സുമുതൽ 26 വയസ് വരെ. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക്:  96560 39911, വെബ്സൈറ്റ്: www.amd.edu.in 
Summary: