‘ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഏജന്റ്’; ഗവർണ്ണർക്കെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധം. ഗവർണർ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ ശ്രമിക്കുകയാണെന്നും സംഘപരിവാറിന്റെ ഏജന്റാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
ഗവര്‍ണ്ണര്‍ക്കെതിരെ പ്രത്യക്ഷ സമരം നടത്താനുള്ള എല്‍.ഡി.എഫ് തീരുമാനത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലും പ്രതിഷേധം നടന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
ഇടത് മുന്നണിക്ക് പുറമെ ഇടത് യുവജന, വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപക സംഘടനകളും ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. അതേസമയം യു.ഡി.എഫിലും കോണ്‍ഗ്രസിലും ഈ വിഷയത്തില്‍ ഭിന്നത തുടരുകയാണ്.