Tag: protest

Total 17 Posts

വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. കെ.ജി.എച്ച്.ഡി.എസ്.ഇ.യു സി.ഐ.ടി.യു യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റ് കൂടിയായ ജീവനക്കാരനെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെ രാവിലെ യൂണിയന്‍ നേതൃത്വത്തില്‍ തൊഴിലാളികള്‍ ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിയമാനുസൃതമായ ബോണ്ട് സമര്‍പ്പിച്ചിട്ടും അത് അംഗീകരിക്കാതെ ബോണ്ട് വെച്ചില്ലെന്ന് പറഞ്ഞാണ് ജീവനക്കാരനെ പിരിച്ചുവിട്ടതെന്ന്

കെ-റെയില്‍ വിരുദ്ധ സമരത്തിന്റെ മുൻനിര പോരാളിയായിരുന്ന വടകര വീരഞ്ചേരി അക്കംവീട് പറമ്പില്‍ ദീപിക അന്തരിച്ചു

  വടകര: വീരഞ്ചേരി സീയം ഹോസ്പിറ്റലിന് സമീപം അക്കംവീട് പറമ്പില്‍ ദീപിക അന്തരിച്ചു. നാല്‍പത് വയസ്സായിരുന്നു. കെ-റെയില്‍ വിരുദ്ധ ജനകീയ സമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ സത്യനാഥന്റെയും രാധയുടെയും മകളാണ്. ഭര്‍ത്താവ്: സന്തോഷ്. മകള്‍: ദേവനന്ദ. സഹോദരങ്ങള്‍: ദീപക്, ദിവ്യ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.

‘ഭക്തരില്‍ നിന്ന് പിരിവെടുത്ത് വാങ്ങിയ ഭൂമി ക്ഷേത്രത്തിന് വിട്ടുകൊടുക്കുക’; പിഷാരികാവ് ക്ഷേത്രം ഭക്തജന സമിതി പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രം ഭക്തജന സമിതി പ്രക്ഷോഭത്തിലേക്ക്. ക്ഷേത്രത്തിന്റെ പേരില്‍ ഭക്തരില്‍ നിന്ന് പിരിവ് നടത്തിയ പണം കൊണ്ട് വാങ്ങിയ ഭൂമി ക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഭക്തജനസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പ്രക്ഷോഭത്തിനുള്ള തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് ബാനറുകള്‍ സ്ഥാപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പിഷാരികാവ് ക്ഷേത്രത്തിന് മുന്നിലുള്ള ആറ് സെന്റോളം

ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ.അംബേദ്‍കറെ പരസ്യമായി അപമാനിച്ച ആർ.എസ്.എസ് നേതാവിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശിൽപ്പിയും അടിസ്ഥാന വർഗ ജനതയുടെ നവോത്ഥാന നായകനുമായ ഡോ. ബി.ആർ.അംബേദ്കറെ പരസ്യമായി അപമാനിച്ച ആർ.എസ്.എസ് നേതാവ് ആർ.ബി.വി.എസ്.മണിയനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം. കേരള പട്ടിക വിഭാഗ സമാജം പ്രവർത്തകരാണ് പ്രതിഷേധിച്ചത്. അംബേദ്കറെ അപമാനിച്ച ആർ.ബി.വി.എസ്.മണിയൻ മതഭ്രാന്തനാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.എം.ശ്രീധരൻ ഉദ്ഘടാനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ.ബാബുരാജ്, ജില്ലാ സെക്രട്ടറി

’11 മാസത്തെ കുടിശ്ശിക നൽകുക, വേതന പാക്കേജ് പരിഹരിക്കുക’; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നാളെ കടകളടച്ച് പ്രതിഷേധിക്കും

കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്. സെപ്റ്റംബര്‍ 11ന് സംസ്ഥാനവ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഓണ കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കുക തുടങ്ങിയ

വിലക്കയറ്റത്തിനെതിരെ കൊയിലാണ്ടിയിൽ മുസ്ലിം ലീഗിന്റെ സായാഹ്ന ധർണ്ണ

കൊയിലാണ്ടി: നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ വസ്തുക്കളുടെയും വില കുത്തനെ ഉയർന്നിട്ടും വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാത്ത കേരള സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ്

‘ആദിവാസികൾക്ക് നീതി ലഭിക്കാനായി മണിപ്പൂർ കലാപം അവസാനിപ്പിക്കുക’; കൊയിലാണ്ടിയിൽ പ്രതിഷേധജ്വാലയുമായി പട്ടിക വിഭാഗ സമാജം

കൊയിലാണ്ടി: മണിപ്പൂരിലെ ആദിവാസികൾക്ക് നീതി ലഭിക്കുന്നതിനായി കലാപം അവസാനിപ്പിക്കാനായി കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രകടനവും പ്രതിഷേധജ്വാലയുമായി കേരള പട്ടിക വിഭാഗ സമാജം. മണിപ്പൂർ കലാപം അവസാനിപ്പിക്കണമെന്നും രാജ്യത്തുടനീളം ദളിതർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ നടപടി വേണമെന്നും പട്ടിക വിഭാഗ സമാജം ആവശ്യപ്പെട്ടു. സമാജം പ്രസിഡന്റ് എം.എം.ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ.കെ.ബാബുരാജ്,

സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ എം.എ വേദാന്തം കോഴ്‌സ് നിര്‍ത്തലാക്കി; ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ (വീഡിയോ കാണാം)

കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ വേദാന്തം പി.ജി കോഴ്‌സ് നിര്‍ത്തലാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ. പി.ജി റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായാണ് സംസ്‌കൃതം സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നിന്ന് എം.എ വേദാന്തം കോഴ്‌സ് നിര്‍ത്തലാക്കിയത്. ബി.എ വേദാന്തം കോഴ്‌സ് നിലവിലുള്ള സാഹചര്യത്തില്‍ പി.ജി കോഴ്‌സ് എടുത്തുമാറ്റുന്നത് തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധമായ നിലപാടാണ്

പേരാമ്പ്രയിലെ വിക്ടറി സമരം ഒത്തുതീർപ്പായി; നാല് തൊഴിലാളികളെ തിരിച്ചെടുത്തു

പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് കടയിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ച് ചേര്‍ത്ത ചർച്ച വിജയം. നാല് തൊഴിലാളികളെ തിരിച്ചെടുക്കാൻ യോ​ഗത്തിൽ ധാരണയായി. ശേഷിക്കുന്ന മൂന്ന് പേരെ 30 ദിവസത്തേക്ക് സസ്പെന്റ് ചെയ്തു. കോഴിക്കോട് കളക്ടറേറ്റ് ഓഫീസില്‍ വിക്ടറിമാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്ത ​യോ​ഗത്തിന്റെതാണ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് എൻക്വയറി കമ്മീഷനെ നിയോ​ഗിച്ചു.

കൊട്ടാരക്കരയിലെ ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു

കൊയിലാണ്ടി: കൊട്ടാരക്കരയിൽ യുവ ഡോക്ടർ ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ആശുപത്രി ആർ.എം.ഒ ഡോ.