Tag: protest

Total 17 Posts

പാചകവാതക വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധം; പി.കെ.എസ് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും

കൊയിലാണ്ടി: അന്യായമായ പാചകവാതക വിലവര്‍ദ്ധനവിനെതിരെ പി.കെ.എസ് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൊല്ലം ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും ഏരിയ പ്രസിഡണ്ട് പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.വി. ദാമോധരന്‍ അധ്യക്ഷനായി. യു.കെ. പവിത്രന്‍, പി.പി. രാധാകൃഷ്ണന്‍, സി. ഭാനു എന്നിവര്‍ സംസാരിച്ചു.

‘കുടിവെള്ളം കിട്ടിയിട്ട് മതി ബൈപ്പാസ് നിർമ്മാണം’; കൊല്ലം കുന്ന്യോറമലയില്‍ കുടിവെള്ള ടാങ്കും പൈപ്പും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രതിഷേധം, ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞു

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞ് സി.പി.എമ്മിന്റെ പ്രതിഷേധം. പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പൈപ്പും ടാങ്കും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം പ്രതിഷേധം. സി.പി.എം കൊല്ലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ നിര്‍മ്മിക്കുന്ന കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് കുന്ന്യോറമലയിലെ കുടിവെള്ള ടാങ്കും വിതരണ പൈപ്പ് ലൈനും നീക്കിയത്. ഈ

‘പത്തു മണിക്കുള്ളിൽ ഹോസ്റ്റലിനുള്ളിൽ കയറിയില്ലെങ്കിൽ കടക്കു പുറത്ത്’;പ്രവേശന സമയം നിർബന്ധമാക്കിയുള്ള ചട്ടത്തിനെതിരെ കോഴിക്കോട് മെഡി.കോളേജില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം

കോഴിക്കോട്: ‘പത്തു മണിക്കുള്ളിൽ ഹോസ്റ്റലിൽ കയറണം, ഹോസ്റ്റൽ അടയ്ക്കും, ഹോസ്റ്റിലിനുള്ളിൽ കയറാനുള്ള സമയം നിർബന്ധമാക്കിയതിനെതിരെ മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ അടയ്ക്കുമെന്ന ചട്ടം നിർബന്ധമാക്കിയതോടെയാണ് വിദ്യാര്‍ഥിനികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത്. ഇന്നലെ രാത്രി പത്തു മണിമുതൽ ആണ് ലേഡീസ് ഹോസ്റ്റലിനു മുന്നിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധം ആരംഭിച്ചത്.

‘ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഏജന്റ്’; ഗവർണ്ണർക്കെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധം. ഗവർണർ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ ശ്രമിക്കുകയാണെന്നും സംഘപരിവാറിന്റെ ഏജന്റാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഗവര്‍ണ്ണര്‍ക്കെതിരെ പ്രത്യക്ഷ സമരം നടത്താനുള്ള എല്‍.ഡി.എഫ് തീരുമാനത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലും പ്രതിഷേധം നടന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കഴിഞ്ഞ

കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു

കൊയിലാണ്ടി: നഗരത്തില്‍ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു. അഗ്നിപഥ് പദ്ധതിക്കെതിരായി ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ എ.എ.റഹിം ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം. ഉപരോധ സമരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി

കൊയിലാണ്ടി സിദ്ധീഖ് പള്ളിയ്ക്ക് അരികില്‍ ഖബര്‍സ്ഥാന് മുകളിലൂടെ കെട്ടിടം പണിയാനുള്ള നീക്കം തടഞ്ഞ് നാട്ടുകാര്‍- വീഡിയോ

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഖബര്‍സ്ഥാന്‍ മുകളിലൂടെ കെട്ടിടം പണിയാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. കൊയിലാണ്ടി നന്തി ദാറുസ്സലാം അറബി കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി സിദ്ധീഖ് പള്ളി (മൈതാനിപള്ളി) ബില്‍ഡിങ്ങില്‍ പുതുതായി ആരംഭിക്കുന്ന ഹോട്ടലിന്റെ പുറക് വശത്താണ് അനധികൃതമായി ബില്‍ഡിങ്ങ് നിര്‍മ്മിക്കുന്നതിനായി പണി ആരംഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഖബര്‍സ്ഥാനിനു മുകളിലൂടെയിവര്‍ കുഴി എടുക്കുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു.

പേരാമ്പ്ര ടൗണില്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വി.എച്ച്.പി പ്രകടനം; മാര്‍ച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ വി.എച്ച്.പി നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഹലാല്‍ ബീഫ് വിഷയവുമായി ബന്ധപ്പെട്ടാണ് വി.എച്ച്.പി പ്രകടനം നടത്തിയത്. പൊലീസ് എത്തിയാണ് ഇരുസംഘങ്ങളെയും പിരിച്ചുവിട്ടത്. ഹലാല്‍ ബീഫ് വിവാദത്തിനു പിന്നാലെ കഴിഞ്ഞ ദിവസം പേരാമ്പ്ര ടൗണില്‍ ബി.ജെ.പി പ്രകടനം നടത്തിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മാര്‍ച്ചിയില്‍ ഉയര്‍ന്നത്. വലിയ തോതില്‍ പ്രകോപനമുണ്ടാക്കാനുള്ള