‘മോളേ നീ അടിച്ചോ’ എന്ന് നാട്ടുകാര്‍, ഉടനെ അടികൊടുത്ത് പെണ്‍കുട്ടി; കണ്ണൂരില്‍ ബസില്‍ ശല്യം ചെയ്‌തെന്നാരോപിച്ച് യുവാവിനെ പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു- വീഡിയോ ചര്‍ച്ചയാവുന്നു (വീഡിയോ കാണാം)
കണ്ണൂര്‍: ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ച് യുവാവിന് മര്‍ദ്ദനം. ഇരിട്ടിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോയില്‍ ചില പൊലീസുകാരെയും കാണാം. ഇവര്‍ ഇനി തല്ലേണ്ടയെന്ന് പറയുന്നുണ്ടെങ്കിലും അവിടെയുണ്ടായിരുന്ന ചിലര്‍ യുവാവിനെ പിടിച്ചുവെച്ച് പെണ്‍കുട്ടിയോട് ‘മോളെ നീ ധൈര്യമായി അടിച്ചോ’ എന്ന് ആവശ്യപ്പെടുകയും പെണ്‍കുട്ടി യുവാവിനെ അടിക്കുകയുമാണ് ചെയ്യുന്നത്.
വിദ്യാര്‍ഥികളുടെ പരാതിയില്‍ ഉളിക്കല്‍ സ്വദേശി അനീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരെ ഈ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍ ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇത് ആള്‍ക്കൂട്ട വിചാരണയാണെന്നും പൊലീസ് ഇതിന് കൂട്ടുനിന്നത് ശരിയായില്ലെന്നുമുള്ള വിമര്‍ശനവും ശക്തമാണ്.