ചേമഞ്ചേരിയിലെ അഭയത്തിന് വനിതാ ദിനത്തില്‍ വനിതാ വേദിയുടെ കാരുണ്യ ഹസ്തം


ചേമഞ്ചേരി: ലോക വനിതാദിനത്തില്‍ അഭയം വനിതാവേദിയുടെ കാരുണ്യ ഹസ്തം അഭയം ചേമഞ്ചേരിക്ക് സമര്‍പ്പിച്ചു. വനിതാദിനാഘോഷം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡണ്ട് പ്രീത പൊന്നാടത്ത് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് സെന്റര്‍ റോട്ടറി കബ്ബ് അഭയത്തിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി. പ്രസിഡണ്ട് ദിനേശന്‍, സിക്രട്ടറി വിപിന്‍, ആശാലത, രൂപേഷ് ലാല്‍, ഫയസ്, അച്യുതന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വനിതാവേദി സോഷ്യല്‍ മീഡിയ വഴി സമാഹരിച്ച തുകയുടെ ചെക്ക് വേദി സിക്രട്ടറി അരുണ, ട്രഷറര്‍ അനീഷ കല്ലില്‍ ജോ സിക്രട്ടറിമാരായ സബിത, ബിനിത, അഖില എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു.

അഭയം ജനറല്‍ സെക്രട്ടറി മാടഞ്ചേരി സത്യനാഥന്‍ അഭയത്തിന്റെ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. മുസ്തഫ ഒലീവ്, പി.പി.അബ്ദുള്‍ ലത്തീഫ്, ശശി കൊളോത്ത് എന്നിവര്‍ സംസാരിച്ചു. അരുണ അരുണോദയം സ്വാഗതവും കെ.പ്രസന്ന നന്ദിയും രേഖപ്പെടുത്തി.