വജ്ര ജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായുള്ള കലാപരിശീലനങ്ങള്‍ക്ക് കൊയിലാണ്ടി നഗരസഭയില്‍ തുടക്കം
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെയും കൊയിലാണ്ടി നഗരസഭയുടെയും നേതൃത്വത്തില്‍ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കലാപരിശീലനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടിയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് വജ്രജൂബിലി 2021-22വര്‍ഷത്തെ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
[ad1]
ജില്ലാ കോര്‍ഡിനേറ്റര്‍ കാവ്യ പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍മാരായ എ.അസീസ്, കേളോത്ത് വത്സരാജ്, ബബിത, പരിശീലകരായ ശ്രുതി, ദൃശ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അംഗങ്ങള്‍ കലാപരിപാടികളും അവതരിപ്പിച്ചു.
[ad2]
കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ സ്വാഗതവും മുഹമ്മദ് റബിന്‍ നന്ദിയും പറഞ്ഞു. സംഗീതം, നൃത്തം, കോല്‍ക്കളി എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്.