സ്വാതന്ത്രദിന ആഘോഷവും പ്രതിഭകളെ അനുമോദിക്കലുമായി മുചുകുന്ന് വിവണ്‍ ലൈബ്രറി ആന്റ് കലാസമിതി; വിദ്യാര്‍ഥികള്‍ക്കായി ബഹിരാകാശ പര്യവേഷണങ്ങളെക്കുറിച്ച് പഠന ക്ലാസും


മുചുകുന്ന്: വി വണ്‍ലൈബ്രറി& കലാസമിതി 78 മത് സ്വാതന്ത്രദിന ആഘോഷം സംഘടിപ്പിച്ചു. രാവിലെ എട്ടരയോടെ വീവണ്‍ സെക്രട്ടറി പതാക ഉയര്‍ത്തി. ഒമ്പതുമണിക്ക് പായസം വിതരണം ചെയ്തു.

വൈകിട്ട് അഞ്ചിന് ബഹിരാകാശ പര്യവേഷണങ്ങള്‍ പാഠ്യപദ്ധതിയില്‍ എന്ന വിഷയത്തില്‍ ശ്രീഷു മാസ്റ്റര്‍ മുചുകുന്ന് പഠന ക്ലാസ് നയിച്ചു. തുടര്‍ന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ആദിത്യ പി.പി, തേജസ്.പി.വി, മയൂഖ.എസ്, ലോക സംഗീത ദിനത്തില്‍ വീ വണ്‍ കരോക്കെ മത്സരത്തില്‍ സംയുക്ത വിജയികളായ ശ്രീമതി വള്ളി പരപ്പില്‍, പ്രകാശന്‍ പിലാക്കാട്ട് എന്നിവര്‍ക്കും നാലാം വാര്‍ഡ് കൗണ്‍സിലര്‍ വി രമേശന്‍ മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി.

കൊയിലാണ്ടി ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രചിച്ച കുട്ടികളെ അമ്പരിപ്പിച്ച പുസ്തകങ്ങള്‍ ഒരു രചയിതാവായ മയൂഖ.എസ് ലൈബ്രറിക്ക് സമര്‍പ്പിച്ചു. വിനീഷ്.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രേറിയന്‍ തുഷാര.എന്‍.കെ നന്ദി പറഞ്ഞു.