സഹകരണ സംഘങ്ങളിലെ സമീപകാല വികസനങ്ങളെക്കുറിച്ച് ക്ലാസ്; 70ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് കൊയിലാണ്ടിയില്‍ തുടക്കം


കൊയിലാണ്ടി: 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല ഉല്‍ഘാടനം കൊയിലാണ്ടിയില്‍ നടന്നു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് പി.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ടി.വി ഗിരിജ, എം.അഷ്‌റഫ്, സതീശന്‍ മാസ്റ്റര്‍, ഗീതാനന്ദന്‍, പത്മജ കുമാരി, ജെ.എന്‍.പ്രേം ഭാസിന്‍ മാസ്റ്റര്‍, ശ്രീകുമാര്‍ മേലമ്പത്ത്, ഷഹനാസ് (അസി. റജിസ്ട്രാര്‍ സഹകരണ വകുപ്പ്) എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സെമിനാറില്‍ രാജീവന്‍ ഇ.പി (റിട്ട. അസി. റജിസ്ട്രാര്‍ സഹകരണ വകുപ്പ്) സഹകരണ സംഘങ്ങളിലെ സമീപകാല വികസനങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു സംസാരിച്ചു. തുടര്‍ന്ന് വിളംബര ഘോഷയാത്ര നടന്നു. കെ.പി.വിനോദ് കുമാര്‍, വി.എം.ബഷീര്‍, ലത.കെ.ടി, സി.എം.ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.