ഗാന്ധി – ഗുരു കൂടിക്കാഴ്ചയുടെ 100 വര്‍ഷങ്ങള്‍; കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐയുടെ സെമിനാർ
കൊയിലാണ്ടി: ഗാന്ധി – ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു.
പൂക്കാട് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു, പ്രസിഡന്റ് അഡ്വ.എൽ.ജി ലിജീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് എന്നിവർ സംസാരിച്ചു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ.ബിജീഷ് സ്വാഗതവും ബ്ലോക്ക് ജോയിന്‍ സെക്രട്ടറി ബിജോയ് സി.നന്ദിയും പറഞ്ഞു. പി.വി അനുഷ, ബിജോയ് സി, ദിനൂപ് സി.കെ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഫർഹാൻ ഫൈസൽ എന്നിവർ പങ്കെടുത്തു.
100 years of Gandhi-Guru meeting; DYFI seminar in Koyilandy