സഖാവ് കുഞ്ഞേത്, പേരാമ്പ്രയിലെ രാഷ്ട്രീയ, സാമൂഹ്യ, വികസന ചലനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചയാള്‍: ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ


പേരാമ്പ്ര: പേരാമ്പ്രയിലെ രാഷ്ട്രീയ, സാമൂഹ്യ വികസന ചലനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുവേണ്ടി മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചയാളാണ് വി.പി കുഞ്ഞേതെന്ന് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും ടി.പി രാമകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ടി.പി രാമകൃഷ്ണന്റെ അനുശോചന സന്ദേശം:

‘പ്രിയ സഖാവ് കുഞ്ഞേതിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഫെയ്‌സ് ബുക്ക് ലൈവിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. പേരാമ്പ്രയിലെ രാഷ്ടീയ ,സാമൂഹ്യ, വികസന ചലനങ്ങള്‍ ആയിരക്കണക്കിന് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച് ഏറെ പ്രശംസ നേടുകയും, തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാപ്പകലില്ലാതെ നവമാധ്യമങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. പ്രിയ കോംറേഡിന് ആദരാഞ്ജലികള്‍.’