വേളം ഗ്രാമ പഞ്ചായത്ത് അംഗം വലിയപാതിരിക്കോട്ട് വി.പി. സുധാകരൻ അന്തരിച്ചു


വേളം: വേളം ഗ്രാമ പഞ്ചായത്ത് അംഗം വലിയപാതിരിക്കോട്ട് വി.പി. സുധാകരൻ അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

വേളം ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡായ പലോടിക്കുന്നിലെ മെമ്പറാണ് അദ്ദേഹം. മൃതശരീരം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വേളം കമ്മ്യൂണിറ്റി ഹാളിൽ പൊതു ദർശനത്തിന് വെക്കും.

ഭാര്യ: ഗിരിജ. മകൾ: അനിഷ, ആദർശ്. മരുമകൻ: വരുൺ ( മേപ്പയ്യൂർ, ഫെഡറൽ ബാങ്ക്).