വളയത്ത് അജ്ഞാതസംഘം റോഡില്‍ സ്‌ഫോടകവസ്തു എറിഞ്ഞു; സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്


Advertisement

വളയം: കുറുവന്തേരി റോഡില്‍ അജ്ഞാതസംഘം സ്‌ഫോടകവസ്തു എറിഞ്ഞു. വളയം കുറവന്തേരി റോഡില്‍ താമരശ്ശേരി പാലത്തിനടുത്താണ് റോഡില്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബോംബ് നിര്‍മാണ പരീക്ഷണമാണെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.

Advertisement

വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ചു. നാടന്‍ബോംബ് നിര്‍മിക്കാന്‍ നടത്തിയ പരീക്ഷണസ്‌ഫോടനമായാണ് പോലീസ് കരുതുന്നത്. വെടിമരുന്നിനൊപ്പം ചെറിയ കരിങ്കല്‍ കഷ്ണങ്ങളും അവശിഷ്ടങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

Advertisement

വ്യാഴാഴ്ച വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ഡിവൈ.എസ്.പി വി.വി ലതീഷിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധനകള്‍ നടത്തിയത്. സ്‌ഫോടനം നടന്ന ഉടന്‍ സംഭവസ്ഥലത്തുനിന്ന് രണ്ടുപേര്‍ സ്‌കൂട്ടര്‍ ഓടിച്ച് പോയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Advertisement