‘ലൈഫ് ഭവന പദ്ധതിയിൽ അട്ടിമറി’; കുറ്റ്യാടിയിൽ കോൺഗ്രസ്സിന്റെ പ്രതിഷേധ ധർണ്ണ


Advertisement

കുറ്റ്യാടി: വിവിധ വിഷയങ്ങൾ ഉന്നയിച്ച് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ലൈഫ് ഭവന പദ്ധതി അട്ടിമറി, വിലക്കയറ്റം, നിയമന തട്ടിപ്പ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്. ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.

Advertisement

മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെ പി അബ്ദുൾ മജീദ്, പി പി അലിക്കുട്ടി, എസ് ജെ സജീവ് കുമാർ, പി കെ സുരേഷ്, ടി സുരേഷ്ബാബു, സി കെ രാമചന്ദ്രൻ, എൻ സി കുമാരൻ, ഹാഷിം നമ്പാടൻ, ഉബൈദ് വാഴയിൽ, തെരുവത്ത് കേളോത്ത് അബ്ദുല്ല,സി എച്ച് മൊയ്തു, കാവിൽ കുഞ്ഞബ്ദുല്ല,കെ കെ അമ്മത്,എ ടി ഗീത, സിദ്ധാർത്ഥ് നരിക്കുട്ടും ചാൽ, രാഹുൽ ചാലിൽ എന്നിവർ സംസാരിച്ചു.

Advertisement

summary: Life project congress protest at kutyadi