മരംവെട്ടു തൊഴിലാളിയായിരുന്ന കാപ്പുമല ചെറുകുന്ന് മൊട്ടോമ്മല്‍ വിനോദന്‍ അന്തരിച്ചു
വേളം: കാപ്പുമല ചെറുകുന്ന് മൊട്ടോമ്മല്‍ വിനോദന്‍ അന്തരിച്ചു. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു. കാപ്പുമലയില്‍ മരംവെട്ടുതൊഴിലാളിയായിരുന്നു.
പരേതരായ ഗോപാലന്റെയും മാണിയുടെയും മകനാണ്. ഭാര്യ: ഷീബ, മക്കള്‍: അനന്ദു, അനുനന്ദ, ചന്ദന.
സഹോദരങ്ങള്‍: കൃഷ്ണന്, നാണു, ചന്ദ്രന്, ചന്ദ്രി, ശാരദ, ഗീത, രാധ.
സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.