മദ്യലഹരിയില്‍ ബഹളമുണ്ടാക്കി; എസ്.ഐയെ തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തു


Advertisement

തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലത്ത് മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Advertisement

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വയനാട്ടില്‍നിന്ന് വരികയായിരുന്ന എസ്.ഐ അനില്‍കുമാര്‍ തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റോപ്പിനു സമീപം വെച്ച് മദ്യലഹരിയില്‍ ബഹളമുണ്ടാക്കുകയായിരുന്നു. വിവരമറിഞ്ഞ് തൊട്ടില്‍പ്പാലം പോലീസ് സ്ഥലത്തെത്തി ഇയാളെ പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Advertisement

മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നതെന്നും സംഭവസമയം എസ്.ഐ. ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നും തൊട്ടില്‍പ്പാലം പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും അറിയിച്ചു.

Advertisement

summary: the Thottilpalam police arrested the SI for causing a disturbance