ബൈക്ക് പോസ്റ്റിലിടിച്ച് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവ് മരിച്ചു


Advertisement

കൊടുവള്ളി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി കോതൂര്‍ മത്കുട്ടിയയില്‍ താമസിക്കുന്ന ചെറുപുളങ്ങല്‍ അഷ്‌റഫ് തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് ഫായിസ് തങ്ങള്‍ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു.

Advertisement

തൃശൂര്‍ മതിലകം പൊലീസ് സ്റ്റേഷനു സമീപം ജൂണ്‍ 12ന് പുലര്‍ച്ചെ നാലു മണിയോടെ ബൈക്ക് പോസ്റ്റിലിടിച്ചായിരുന്നു അപകടം. എറണാകുളത്ത് ജോലി അന്വേഷിച്ച് തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം.

Advertisement
Advertisement

summary: a native of koduvalli who was undergoing treatment after being injured in a bike accident died