ബാലുശേരി എം.എല്‍.എ സച്ചിന്‍ദേവും മേയര്‍ ആര്യാ രാജേന്ദ്രനും വിവാഹിതരാവുന്നു


ബാലുശേരി എം.എല്‍.എ സച്ചിന്‍ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. ബാലസംഘം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ സച്ചിന്‍ദേവ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ നിന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്.

കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ആര്യ രാജേന്ദ്രന്‍. 21ാം വയസിലാണ് ആര്യ മേയറായത്.