പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പുനര്‍മൂല്യ നിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം, ഫലമറിയാനുള്ള ലിങ്കുകൾ ഇതാ


Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂണ്‍ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. 4.2 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

Advertisement

പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകര്‍പ്പ് കിട്ടാനും ഓഗസ്റ്റ് 23 വരെ അപേക്ഷ നല്‍കാം. വൈകീട്ട് 4 മണിക്ക് മുമ്പായി സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് അപേക്ഷ നല്‍കേണ്ടത്.

Advertisement

www.dhsekerala.gov.in,

www.results.kite.kerala.gov.in,

www.prd.kerala.gov.in,

www.kerala.gov.in

എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ്.

summary: state higher secondary and vocational higher secondary plus one result was published