പ്രായം 80, വെറും 28 കിലോ തൂക്കം; വയോധികയില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് വടകര സഹകരണ ആശുപത്രി


Advertisement

കോഴിക്കോട്: 28 കിലോ മാത്രം തൂക്കമുള്ള 80കാരിയില്‍ അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് വടകര സഹകരണ ആശുപത്രി. പെണ്ണുട്ടിയെന്ന വയോധികയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഹൃദയവാല്‍വിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

Advertisement

വടകര സഹകരണ ആശുപത്രിയിലെ മുതിര്‍ന്ന കാര്‍ഡിയോ സര്‍ജനായ ശ്യാം അശോകിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തി രണ്ടാം ദിവസം പെണ്ണുട്ടി നടന്നു തുടങ്ങിയെന്ന് ഡോ. ശ്യാം അശോക് പറഞ്ഞു.

Advertisement

കുറച്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യും. ഇത്രയും പ്രായവും 28 കിലോ മാത്രം തൂക്കമുള്ള ഒരാള്‍ക്കും ഇതിനു മുന്‍പ് മറ്റൊരിടത്തും ശസ്ത്രക്രിയ നടന്നതായി അറിവില്ലെന്ന് ഡോക്ടര്‍ ശ്യാം പറഞ്ഞു.

Advertisement

2022 ഏപ്രിലില്‍ കാസര്‍ഗോഡ് സ്വദേശിയായ 60കാരനില്‍ ശ്യാം അശോകിന്റെ നേതൃത്വത്തില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ട്യൂമര്‍ നീക്കം ചെയ്യല് അടക്കം അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയകള്‍ വിജയകരമായിരുന്നു.