നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക്‌ പരിക്ക്


Advertisement

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പരിക്കേറ്റ ബൈക്ക് യാത്രികന്‍ മലപ്പുറം സ്വദേശി ശരത്തിനെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement

ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിറ്റുണ്ട്. കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു സുരാജ്. ഇതിനിടയിലാണ് എതിര്‍ദിശയില്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചത്.

Advertisement

അപകടത്തില്‍ സുരാജിന് കാര്യമായ പരിക്കുകളില്ല. പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Advertisement