‘കൂടുതൽ സ്ത്രീകൾ കാർഷിക രംഗത്തേക്ക് വരണം’; അരിക്കുളം പഞ്ചായത്തിലെ മികച്ച വനിതാ കർഷകയായ സൗദ കുറ്റിക്കണ്ടിക്ക് അനുമോദനവുമായി വനിതാ ലീഗ്


Advertisement

അരിക്കുളം: പഞ്ചായത്തിലെ മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡിന് അർഹയായ കാരയാടുള്ള സൗദകുറ്റിക്കണ്ടിയെ വനിതാ ലീഗ് ഏക്കാട്ടൂർ ശാഖ കമ്മറ്റി അനുമോദിച്ചു. വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ കൊണ്ട് തരിശു നിലങ്ങൾ കൃഷിയോ​ഗ്യമാക്കിയാണ് സൗദ അവാഡ് സ്വന്തമാക്കിയത്.

കാർഷിക രംഗത്ത് സ്ത്രീകൾ കൂടുതൽ മുന്നോട്ട് വരണമെന്ന് വനിത ലീഗ് ഏക്കട്ടൂർ ശാഖ കമ്മറ്റി അഭിപ്രായപ്പെട്ടു. ശാഖ വനിതാ ലീഗ് പ്രസിഡണ്ട് അൻസിന കുഴിച്ചാലിൽ ഉപഹാരം നൽകി.

Advertisement

തറവാട് വീടിന് തൊട്ടടുത്തായി തീർത്തും തരിശായി കിടന്ന ഒന്നേകാൽ ഏക്കർ പറമ്പ് 20 വർഷം കൊണ്ട് തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, കുരുമുളക് വള്ളി എന്നിവ വെച്ച് പിടിപ്പിച്ച് സൗദ കൃഷിയോഗ്യമാക്കി. ഇതിനോടൊപ്പം ഇടവിളകൃഷിയും ചെയ്യുന്നു. വാഴ, ചേന, മരച്ചീനി, ചേമ്പ്, പച്ചക്കറികൾ, മഞ്ഞൾ എന്നിവയാണ് ഇടവിളകൃഷിയായി ചെയ്യുന്നത്. ഒപ്പം പശു വളർത്തലുമുണ്ട്. നെൽകൃഷി നഷ്ടമാണെങ്കിലും സൗദ ഇപ്പോഴും നെൽകൃഷി ചെയ്യുന്നുണ്ട്. സൗദയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകി പ്രവാസിയായ ഭർത്താവ് യൂസഫും മക്കളും ഒപ്പമുണ്ട്.

Advertisement

ചടങ്ങിൽ നുസ്റത്ത് എളമ്പിലാവിൽ അധ്യക്ഷത വഹിച്ചു. നജ്മ എളമ്പിലാവിൽ, നജ്ന കേളോത്ത്, ത്വാഹിറ കാപ്പുമ്മൽ, സഫ്നി കുറ്റിക്കണ്ടി എന്നിവർ സംസാരിച്ചു.

Advertisement

Summary: Vanitha League congratgulate  Sauda Kuttikandi the best woman farmer of Arikulam Panchayat