കുന്നമംഗലത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് വെട്ടേറ്റു; പ്രതിയോട് വൈരാഗ്യമുള്ളവര്‍ ആക്രമിച്ചതാവാമെന്ന് പോലീസ്


Advertisement

കോഴിക്കോട്:  കുന്നമംഗലത്ത് യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് വെട്ടേറ്റത്. തലക്കും കാലിനും പരിക്കേറ്റ  ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.

Advertisement

വീടിനു സമീപത്ത് വെച്ച് ഒരു സംഘം ജിതേഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല.

Advertisement

സംഭവത്തില്‍ കുന്നമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജിതേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഇയാള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെ ചുമത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഇയാളോട് വൈരാഗ്യമുള്ള ആരോ ആക്രമിച്ചതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്.

Advertisement

summary: in kunnamangalam, a youth accused in several cases was hacked