എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം; അരിക്കുളത്ത് അനുമോദന സായാഹ്നവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി


അരിക്കുളം: അരിക്കുളം ഊരള്ളൂര്‍ എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമിതിയുടേയും ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ അനുമോദന സായാഹ്നവും എന്‍ഡോവ്‌മെന്റ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. എസ്.മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

കെ.പി.രാമചന്ദ്രന്‍ മാസ്റ്റര്‍, ആവള മുഹമ്മദ്, സി.രാമദാസ്, കെ. അഷറഫ്, സി.സുകുമാരന്‍ മാസ്റ്റര്‍, എടച്ചേരി കുഞ്ഞികണ്ണന്‍, കെ.കെ. ബാലന്‍, ശ്രീധരന്‍ കല്പത്തൂര്‍, അനസ് കാരയാട്, കുഞ്ഞിമ്മായന്‍ മാസ്റ്റര്‍, പി.എം.രാധ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഇടപ്പള്ളി, ബിന്ദു പറമ്പടി, ബിനി മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. ടി.ടി.ശങ്കരന്‍ നായര്‍ സ്വാഗതവും കെ.കെ.സുധര്‍മ്മന്‍ നന്ദിയും പറഞ്ഞു.