അർജന്റീനയുടെ മത്സര സമയം നോക്കി പന്തൽ പൊളിച്ചുമാറ്റി; ആവിക്കലിൽ സമരപന്തൽ പൊളിച്ചുമാറ്റിയ സംഭവത്തിൽ കോർപ്പറേഷനെതിരെ സമരസമിതി


കോഴിക്കോട്: ആവിക്കലിലെ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയ നിലയില്‍. പദ്ധതി പ്രദേശത്തിന് മുന്നില്‍ സമരക്കാര്‍ സ്ഥാപിച്ച പന്തലാണ് പൊളിച്ചത്. കോതിയില്‍ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണിത്.

രാത്രി അർജന്റീനയുടെ മത്സരം നടക്കുന്ന സമയം നോക്കി കോർപറേഷൻ ഉദ്യോഗസ്ഥർ എത്തി പൊലീസിന്റെ സഹായത്തോടെ പന്തൽ പൊളിച്ചുമാറ്റി എന്നാണ് സമരക്കാർ ആരോപിക്കുന്നത്. കോർപറേഷൻ ജീവനക്കാർ പൊലീസിന്റെ സഹായത്തോടെ സമരപ്പന്തൽ പൊളിച്ചുമാറ്റുകയായിരുന്നാും അവർ പറയുന്നു.

‘ഒരു വർഷമായി പൊലീസ് കാവൽ ഉള്ള പ്രദേശമാണിത്. കോതിയിൽ പ്ലാന്റ് നിർമാണം തുടങ്ങിയ ദിവസം വൈകിട്ട് കോർപറേഷൻ ഉദ്യോഗസ്ഥനും പൊലീസും ആവിക്കലിലെത്തി. ഇവിടത്തെ 5,000 ലീറ്റർ വെള്ളത്തിന്റെ ടാങ്ക്, മറ്റു സാമഗ്രികളുമെല്ലാം കയറ്റിക്കൊണ്ടുപോയി. ഞങ്ങൾ വാടക കൊടുക്കുന്ന സാധനങ്ങളാണ് അവർ എടുത്തുകൊണ്ടുപോയതെന്നും സമരനേതാക്കൾ പറഞ്ഞു.

Summary: The samara samithi against the kozhikode corporation in the case of demolishing the protest stand in Avikal