അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍; കുറ്റ്യാടിയില്‍ വടയം റേഷന്‍ കടയ്ക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ച് കോണ്‍ഗ്രസ്


കുറ്റ്യാടി: അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടയം റേഷന്‍ കടയ്ക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു.

പ്രതിഷേധ സംഗമം മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി.സി ഷീബ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

പി.കെ സുരേഷ്, സി.കെ രാമചന്ദന്‍, ഇ.എം അസ്ഹര്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, വിലങ്ങില്‍ കുഞ്ഞിക്കേളു നമ്പ്യാര്‍, എന്‍.സി കുമാരന്‍, ഹാഷിം നമ്പാട്ടില്‍, എ.ടി ഗീത, ലീബ സുനില്‍, കെ.വി ജമീല, നാണു തയ്യില്‍, സി.സി ഹാരിസ്, പി ബബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.